പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുത്തയാൾ പാമ്പ് കടിയേറ്റ് മരിച്ചു
മുസാഫർനഗർ: പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുക്കാൻ ശ്രമിച്ചയാൾ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മോഗിത് കുമാർ എന്നയാളാണ് മരിച്ചത്. മോർണ ഗ്രാമത്തിലെ വീട്ടിൽ ഞായറാഴ്ച വൈകിട്ടാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. അയൽക്കാരനായ മോഹിത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
പിന്നീട് പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പിനെ കഴുത്തിൽ ചുറ്റിക്കൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. മോഹിതിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. പൊലീസ് അന്വേഷണം ആരംഭിച്ചു.