കര്‍ണാടകയില്‍ പാക്കിസ്ഥാന്‍ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ പിടിയില്‍

 
India

കര്‍ണാടകയില്‍ പാക്കിസ്ഥാന്‍ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ പിടിയില്‍

ഉത്തര്‍പ്രദേശ് സ്വദേശിയായ സുഹൈല്‍ (20) ആണ് അറസ്റ്റിലായത്

Sarath Nath MS

ബെംഗളൂരു: പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളയാളെ കര്‍ണാടകയില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ സുഹൈല്‍ (20) ആണ് അറസ്റ്റിലായത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ നിന്ന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് കര്‍ണാടക പൊലീസ് നടത്തിയ നീക്കത്തിലാണ് ദാവന്‍ഗെരെയില്‍നിന്ന് ഇയാളെ പിടികൂടിയത്.

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഇയാള്‍ പെയിന്റ് പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. വാട്ട്‌സ്ആപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇയാള്‍ പാക്കിസ്ഥാനിലെ ഭീകരസംഘടനകളില്‍പ്പെട്ട നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് ദാവന്‍ഗെരെ ജില്ലാ പൊലീസ് മേധാവി ശേഖര്‍ എച്ച് തെക്കന്നവര്‍ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.

അടുത്തിടെ പാക്കിസ്ഥാന്‍ സ്വദേശിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചിരുന്ന രണ്ടു പേരെ തുമകുരു, ദാവന്‍ഗെരെ ജില്ലകളില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഭീകരസംഘടനമായി ബന്ധം പുലര്‍ത്തിയ ഉത്തര്‍പ്രദേശ് സ്വദേശി കൂടി പൊലീസ് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയുടെ അറസ്റ്റുവിവരം കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെ സ്ഥിരീകരിച്ചു. അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം