അഹമ്മദാബാദ് വിമാനദുരന്തം

 

file photo

India

അഹമ്മദാബാദ് വിമാനദുരന്തം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

അപകടത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു.

Reena Varghese

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം AI 171-ന്‍റെ പൈലറ്റിന്‍റെ പിതാവ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഡിജിസിഎ(Directorate General of Civil Aviation) അടക്കമുള്ളവർക്കും നോട്ടീസ് അയച്ചു. ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ സുമീത് സബർവാളിന്‍റെ 91 വയസുള്ള പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്സും (FIP)സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കവേ, അപകടത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു.

"ഈ ദുരന്തം വളരെ നിർഭാഗ്യകരമാണ്. പക്ഷേ, നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നു എന്ന ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല. ആർക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.'

ജസ്റ്റിസുമാരായ സൂര്യകാന്ത് ജോയ് മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് പൈലറ്റിന്‍റെ പിതാവിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പോലും പൈലറ്റിനെതിരെ ഒരു സൂചനയുമില്ലെന്നും ബഞ്ച് വ്യക്തമാക്കി. വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) നടത്തുന്ന ഇപ്പോഴത്തെ അന്വേഷണം സ്വതന്ത്രമല്ലെന്നും അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു. ജൂൺ 12 നു നടന്ന വിമാനാപകടത്തിൽ 260 പേർ മരണപ്പെട്ടിരുന്നു. കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് നവംബർ 10ലേയ്ക്ക് മാറ്റി വച്ചു.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

അഗളിയിൽ വീണ്ടും ട്വിസ്റ്റ്; യുഡിഎഫ് ചിഹ്നത്തിൽ മത്സരിച്ച് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റായ മഞ്ജു രാജിവച്ചു