പ്രതീകാത്മക ചിത്രം

 

syymbolic image

India

ജമ്മു കശ്മീരിൽ ഭൂചലനം; തീവ്രത 3.6

10 കിലോമീറ്റർ താഴ്ചയിൽ നിന്നാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി അറിയിച്ചു

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് റിക്‌റ്റർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

10 കിലോമീറ്റർ താഴ്ചയിൽ നിന്നാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി അറിയിച്ചു. ഈവർഷം ഫെബ്രുവരിയിലും ബാരാമുള്ള ജില്ലയിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്റ്റർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. പട്ടാൻ മേഖലയായിരുന്നു പ്രഭവകേന്ദ്രം.

ഖമനേയി വധം; പ്രതികാര പട്ടികയിലുള്ള 13 ലോക നേതാക്കളുടെ പേരുവിവരം പുറത്തുവിട്ട് ഇറാൻ

ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ള: മുൻ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

സർവീസ് പൂർത്തിയാക്കും മുൻപ് വനിതാ കണ്ടക്റ്റർ വഴിയിലിറങ്ങി വീട്ടിൽ പോയി; കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു

ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം

മാനസികാരോഗ്യം മെച്ചപ്പെടുത്തണം; ഡോക്റ്റർമാർക്ക് കൗൺസിലിങ് നൽകാൻ സർക്കാർ