

മാനസികാരോഗ്യം മെച്ചപ്പെടുത്തണം; ഡോക്റ്റർമാർക്ക് കൗൺസിലിങ് നൽകാൻ സർക്കാർ
file image
തിരുവനന്തപുരം: സർക്കാർ ഡോക്റ്റർമാർക്കും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാർക്കും കൗൺസിലിങ് നൽകാൻ സർക്കാർ. ചികിത്സാ പിഴവുകളും രോഗികളോടും പൊതുജനങ്ങളോടുമുള്ള മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകർക്ക് പരിശീലനവും മാനസിക പിന്തുണയും നൽകാനാൻ സർക്കാർ തീരുമാനിച്ചത്.
നിരന്തരമായ പരാതികളും ജോലിയിലെ സമ്മർദവും ഡോക്റ്റർമാരുടെയും ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാരുടെയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും ഇത് ചികിത്സാ പിഴവിലേക്കും മോശം പെരുമാറ്റത്തിലേക്കും നയിക്കുന്നുവെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.