7 വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റിലീൽ കണ്ടെത്തി യുവതി; അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ 7 വർഷം മുൻപ് കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിലൂടെ കണ്ടെത്തി ഭാര്യ. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ 2018 മുതലാണ് കണാതായത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
2017 ൽ ആയിരുന്നു ഷീലു എന്ന യുവതിയുമായി ജിതേന്ദ്രക കുമാറിന്‍റെ വിവാഹം. ശേഷമുള്ള ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം വഷളായി. സ്ത്രീധനത്തിന്‍റെ പേരിൽ ഷീലുവിനെ മർദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജിതേന്ദ്രയെ ഇൻസ്റ്റഗ്രാം റീലിൽ കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്.
2018 ഏപ്രിൽ 20 ന് അദ്ദേഹത്തിന്റെ പിതാവ് ഒരാളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് പൊലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു, പക്ഷേ ഫലമുണ്ടായില്ല. സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ജിതേന്ദ്രയുടെ കുടുംബം ഷീലുവിനും കുടുംബത്തിനുമെതിരേ ആരോപണമുന്നയിച്ചിരുന്നു. ഷീലുവും ബന്ധുക്കളും ചേർന്ന് ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്നും മൃതദേഹം മറവുചെയ്തുവെന്നുമായിരുന്നു ആരോപണം.
ഇതിനിടെയാണ് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇൻസ്റ്റഗ്രാമിൽ ഷീലു കാണുന്നത്. അയാളെ ഉടൻ തിരിച്ചറിഞ്ഞ അവർ കോട്വാലി സാൻഡില പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷിച്ചെത്തിയ പൊലീസ് നാടുവിട്ട് ജിതേന്ദ്രർ ലുധിയാനയിലെത്തി അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.