India

ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി മുങ്ങി 'കുരങ്ങുകള്ളൻ'; ഒടുവിൽ...

ഉത്തർപ്രദേശ്: ഷഹാബാദിൽ ബൈക്കിൽ വച്ചിരുന്ന ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി മുങ്ങി "കുരങ്ങുകള്ളന്‍". ഷറാഫുത്ത് ഹുസൈന്‍ എന്നയാളുടെ ബാഗാണ് കുരങ്ങന്‍ പൊക്കിയത്.

കഴിഞ്ഞ് ചെവ്വാഴ്ചയാണ് ഹുസൈന്‍ രജിസ്ട്രാർ ഓഫീസിലെത്തിയത്. ബൈക്ക് പാർക്ക് ചെയ്ത് രേഖകൾ പരിശോധിക്കുന്നതിനായി തൊട്ടടുത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ഇ‌തിനിടയിൽ ബൈക്കിൽ വച്ചിരുന്ന ബാഗ് കൈക്കലാക്കിയ ശേഷം കുരങ്ങന്‍ മരത്തിന് മുകളിലേക്ക് ഓടിക്കയറി. ഭക്ഷ്യവസ്തുക്കൾ ഉണ്ടാവുമെന്ന് കരുതിയാണ് കുരങ്ങന്‍ ബാഗുമായി മരത്തിന്‍റെ മുകളിലേക്ക് കയറി അപ്രത്യക്ഷമായത്. ബാഗിൽ ഒരു ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്.

ഉടുനെ തന്നെ ഇയാൾ ആളുകളെക്കൂട്ടി കുരങ്ങനായി തിരച്ചിൽ ആരംഭിക്കുകയും ഒടുവിൽ മരത്തിൽ തന്നെ ഇരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ആൾക്കുട്ടം പലവഴികളിൽ ബാഗ് തിരിച്ചെടുക്കാന്‍ ശ്രമിച്ചു. നീണ്ട പരിശ്രമത്തിനൊടുവിൽ കുരങ്ങനിൽ നിന്നും പണമടങ്ങിയ ബാഗ് വീണ്ടെടുക്കുകയായിരുന്നു. മുകളിലേക്ക് കയറിയ കുരങ്ങനിൽ നിന്നും കേടുപാടുകളില്ലാതെ ബാഗും പണവും വീണ്ടെടുക്കാന്‍ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഇയാളിപ്പോൾ.

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

കുനോയിൽ നിന്ന് ചീറ്റ പുറത്തു ചാടി; പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്തേക്ക് ലഹരിക്കടത്ത്; മുഖ്യപ്രതി പിടിയിൽ

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശേരിയില്‍ പിടിയില്‍

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം