രാജ്നാഥ് സിങ്

 

File photo

India

2025: പ്രതിരോധ മന്ത്രാലയത്തിൽ മാറ്റങ്ങളുടെ വർഷം

വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഗണ്യമായ പുരോഗതി

Reena Varghese

പ്രത്യേക ലേഖകൻ

"പരിഷ്കാരങ്ങളുടെ വർഷമായ 2025'' വിട പറയുമ്പോൾ, വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയത്തിന് സാധിച്ചു എന്ന് നിസംശയം വിലയിരുത്താം.

സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പ്രതിരോധ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക, സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക, ക്ഷേമ വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ മന്ത്രാലയത്തിനായി. ഈ സമഗ്ര പരിഷ്കാരങ്ങൾ ആധുനികവും സംയോജിതവും ഭാവിസജ്ജവുമായ പ്രതിരോധ ആവാസ വ്യവസ്ഥ രൂപപ്പെടുത്താനായി സ്വീകരിച്ച ഏകീകൃതമായ സമഗ്ര സർക്കാർ സമീപനം വെളിവാക്കുന്നു.

"പരിഷ്കാര വർഷം 2025'ൽ കൊണ്ടുവന്ന സുസ്ഥിര പരിഷ്കാരങ്ങളുടെ വേഗത ഇന്ത്യയുടെ പ്രതിരോധ തയാറെടുപ്പിനെയും സ്ഥാപന കാര്യക്ഷമതയെയും ഗണ്യമായി ശക്തിപ്പെടുത്തി. ഈ നടപടികൾ ഒറ്റപ്പെട്ട സംരംഭങ്ങളല്ല; മറിച്ച്, വരും ദശകങ്ങളിൽ രാജ്യത്തിന്‍റെ സുരക്ഷാ താത്പര്യങ്ങൾ ഉറപ്പാക്കാൻ ശേഷിയുള്ള, ആധുനികവും സംയോജിതവും സ്വാശ്രയവുമായ പ്രതിരോധ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി നടപ്പിലാക്കുന്ന നിരന്തരവും സമഗ്രവുമായ പ്രക്രിയകളുടെ ഭാഗമാണ്.

പ്രതിരോധ ഏറ്റെടുക്കലിന് അംഗീകാരങ്ങൾ

തദ്ദേശീയവത്കരണം അടിസ്ഥാനമാക്കിയുള്ള ആധുനികവത്കരണത്തിന് മുൻഗണന നൽകി, പ്രതിരോധ മേഖലയിലെ രാജ്യത്തിന്‍റെ ശേഷി ഗണ്യമായി വർധിപ്പിക്കാനായി 2025 ജനുവരി മുതൽ 3.84 ലക്ഷം കോടി രൂപയലധികം ചെലവു വരുന്ന മൂലധന നിർദേശങ്ങൾ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അംഗീകരിച്ചു.

ഒപ്പുവച്ച കരാറുകൾ

2025–26 സാമ്പത്തിക വർഷം ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ, സായുധ സേനയുടെ ആധുനികവത്കരണമെന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയം 1.82 ലക്ഷം കോടി രൂപയുടെ മൂലധന കരാറുകളിൽ ഒപ്പുവച്ചു.

ചെലവ്

ഡിസംബർ അവസാനം വരെ, ക്യാപിറ്റൽ അക്വിസിഷൻ ബജറ്റിന് കീഴിലുള്ള ചെലവിന്‍റെ ഏകദേശം 80% ലക്‌ഷ്യം (ഏകദേശം 1.2 ലക്ഷം കോടി രൂപ) പ്രതിരോധ മന്ത്രാലയം കൈവരിച്ചു. ഈ പണം പ്രധാനമായും സായുധ സേനയുടെ ആധുനികവത്കരണത്തിനായി വിനിയോഗിച്ചു. മൂലധന ഏറ്റെടുക്കലുകൾക്കു പുറമേ അടിസ്ഥാന സൗകര്യ വികസനം, ഭൂമി ഏറ്റെടുക്കൽ, ഗവേഷണവും വികസനവും ഉൾപ്പെടെയുള്ള മേഖലകളിലെ ചെലവുകൾ കൂടി പരിഗണിക്കുമ്പോൾ, പ്രതിരോധ മന്ത്രാലയത്തിന്‍റെ മൊത്തത്തിലുള്ള മൂലധന ചെലവ് 76% വരെ ഉയർന്നിട്ടുണ്ട്.

പ്രതിരോധ വ്യവസായം, നൂതനാശയങ്ങൾ

പ്രതിരോധ മേഖലയിലും സുരക്ഷിത വിതരണ ശൃംഖലകളിലും കൂടുതൽ തദ്ദേശീയവത്കരണം ഉറപ്പാക്കാനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. പ്രതിരോധ നിർമാണ ലൈസൻസിങ് നടപടികൾ ലളിതമാക്കൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശേഷി സംബന്ധിച്ച സമഗ്രമായ അവലോകനം, പ്രതിരോധ സംഭരണ രംഗത്ത് ഡിമാൻഡ്– സപ്ലൈ (ആവശ്യകതയും വിതരണവും) വിശകലനം മെച്ചപ്പെടുത്തുന്നതിനായി മാർക്കറ്റ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ തയാറാക്കൽ എന്നിവ ഈ ഉദ്യമങ്ങളുടെ ഭാഗമാണ്.

ഇതിനുപുറമേ, ടെസ്റ്റിങ്, ട്രയൽ, ഇൻഫ്രാസ്ട്രക്ചർ ലാബ് സൗകര്യങ്ങൾ സ്വകാര്യ മേഖലയുമായി പങ്കിടുന്നതിലൂടെ നൂതനാശയങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമേകുന്നു. പ്രതിരോധ രംഗത്തെ ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമായി, പ്രതിരോധ ഗവേഷണ ഗ്രാന്‍റുകളുടെ 25% അക്കാദമിക് സ്ഥാപനങ്ങൾക്കും എംഎസ്എംഇകൾക്കുമായി നീക്കിവച്ചിട്ടുണ്ട്.

ഏറ്റെടുക്കൽ, സംഭരണ പരിഷ്കാരങ്ങൾ

സമയബന്ധിതമായ ഏറ്റെടുക്കലും സംഭരണവും ഉറപ്പാക്കാനായി നടപടിക്രമങ്ങൾ സമഗ്രവും ലളിതവുമാക്കി. ഇതിന്‍റെ ഭാഗമായി iDEX മാനുവലിന്‍റെ ലളിതവത്കരണം, പ്രതിരോധ കയറ്റുമതി അനുമതികൾ യുക്തിസഹമാക്കൽ, പ്രതിരോധ എക്സിം പോർട്ടലിന്‍റെ നവീകരണം, സാങ്കേതികവിദ്യാ കൈമാറ്റ നയത്തിന്‍റെ ലളിതവത്കരണം, സാമ്പത്തിക അധികാരങ്ങളുടെ വികേന്ദ്രീകരണം, സംഭരണ മാനുവലുകൾ മുഖേനയുള്ള വികേന്ദ്രീകരണം എന്നിവ നടപ്പിലാക്കി. ഈ പരിഷ്കാരങ്ങളുടെ ഭാഗമായി പുതുക്കിയ പ്രതിരോധ സംഭരണ മാനുവൽ- 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

പ്രതിരോധ നയം, അന്താരാഷ്‌ട്ര ഇടപെടലുകൾ

ഡിഫൻസ് അക്വിസിഷൻ പ്രോസീജ്യർ- 2020ന്‍റെ അവലോകനവും പരിഷ്കരണവും പുരോഗമിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയും, സൗഹൃദ രാജ്യങ്ങളുമായി ഫലപ്രദമായ പ്രതിരോധ സഹകരണം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി ഭാരത് മൈത്രി ശക്തി ഉൾപ്പെടെയുള്ള പ്രതിരോധ വായ്പാ പദ്ധതികളും പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ദൂര മാനദണ്ഡങ്ങൾ യുക്തിസഹമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

ഉത്പാദനം, ഗുണനിലവാരം

പ്രതിരോധ ഉത്പാദനം ശക്തിപ്പെടുത്താനും ഗുണനിലവാരം ഉയർത്താനും ഒട്ടേറെ നടപടികൾ സ്വീകരിച്ചു. കയറ്റുമതി പ്രോത്സാഹന ബോർഡ് രൂപീകരിക്കൽ, പ്രതിരോധ പൊതുമേഖലാ യുണിറ്റുകളിൽ ഗുണനിലവാര ഉറപ്പിനുള്ള ""Quality Assurance 4.0 & Industry 4.0'' സംവിധാനങ്ങളുടെ നടപ്പാക്കൽ, പ്രതിരോധ പ്ലാറ്റ്‌ഫോമുകൾക്കായി ദേശീയ തലത്തിൽ സംയോജിത ടെസ്റ്റ് ലബോറട്ടറി സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സംയുക്ത പ്രവർത്തനങ്ങൾ, ഭാവി തയാറെടുപ്പുകൾ

സംയുക്ത പ്രവർത്തന നിയന്ത്രണ കേന്ദ്രം സ്ഥാപിക്കൽ, സായുധ സേനകൾക്കായുള്ള വിഷൻ 2047 പ്രഖ്യാപനം, ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശകലന ഗ്രൂപ്പിന്‍റെ സൃഷ്ടി, സംയുക്ത പരിശീലന പരിപാടികളുടെ പ്രോത്സാഹനം, സംയോജിത ശേഷി വികസന പദ്ധതി എന്നിവ നിർവ്വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ആസൂത്രണത്തിലും നിർവഹണത്തിലും ഈ ദിശയിൽ സ്വീകരിച്ച നടപടികൾ ഓപ്പറേഷൻ സിന്ദൂറിൽ ഫലം കണ്ടു.

പ്രവർത്തന സംയോജനം, കാര്യക്ഷമത കൂട്ടൽ

മൂന്നു സേനകളുടെയും ഭൂമിശാസ്ത്ര വിവര വിനിമയ സംവിധാനത്തിന്‍റെ വിന്യാസം, നയങ്ങൾ, എസ്‌ഒ‌പികൾ, തന്ത്രങ്ങൾ എന്നിവയുടെ അവലോകനവും ഏകീകരണവും, മൂന്നു സേനകളുടെ ഏകീകരണത്തിനുള്ള സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും, യുദ്ധസാഹചര്യങ്ങളിലും നേതൃ സ്ഥാനങ്ങളിലും വനിതാ പങ്കാളിത്തത്തിന്‍റെ വിപുലീകരണം, സൈനിക വിനോദ സഞ്ചാരത്തിന്‍റെ പ്രോത്സാഹനം, പ്രവർത്തന അടിസ്ഥാന സൗകര്യങ്ങൾക്കും താമസ സൗകര്യങ്ങൾക്കുമായി ദീർഘകാല രൂപരേഖ തയാറാക്കൽ എന്നിവ പൂർത്തിയായി.

വിമുക്തഭടന്മാർക്ക് ക്ഷേമ പരിഷ്കാരങ്ങൾ

ഇസിഎച്ച്എസിനു കീഴിൽ വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും മെഡിക്കൽ പരിരക്ഷ മെച്ചപ്പെടുത്താൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചു. 70 വയസിന് മുകളിലുള്ള വിമുക്തഭടന്മാർക്ക് (ഇഎസ്എം) മരുന്നുകൾ വാതിൽപ്പടിയിൽ എത്തിക്കുന്ന പദ്ധതി അവതരിപ്പിച്ചു. ഓതറൈസ്ഡ് ലോക്കൽ കെമിസ്റ്റ് പരിധി ഇരട്ടിയാക്കി, eSeHAT ടെലി- മെഡിസിൻ സേവനം രാജ്യത്തുടനീളം വ്യാപിപ്പിച്ചു.

ഇസിഎച്ച്എസിൽ ആയുഷ് ചികിത്സ ഒരുക്കി, സമ്മർദ ലഘൂകരണ സൗകര്യങ്ങൾ സൃഷ്ടിച്ചു, പൊതുവായ ഔഷധങ്ങളുടെ പട്ടിക പുതുക്കി. പോളിക്ലിനിക്കുകൾ നവീകരിക്കുകയും, പുതിയ പോളിക്ലിനിക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം, ഇഎസ്എമ്മിനും ആശ്രിതർക്കും ക്ഷേമ ഗ്രാന്‍റുകൾ വർധിപ്പിച്ചു; ഇതിൽ പെൻഷൻ, വിദ്യാഭ്യാസം, വിവാഹ ഗ്രാന്‍റുകൾ എന്നിവ ഉൾപ്പെടുന്നു.

സ്പർശ് പോർട്ടൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പെൻഷൻ പ്ലാറ്റ്‌ഫോമായ സ്പർശിൽ 31.69 ലക്ഷം പ്രതിരോധ പെൻഷൻകാർക്ക് പ്രവേശനം ലഭിച്ചു. മുൻ സംവിധാനങ്ങളിൽ നിന്ന് മാറിയ 6.43 ലക്ഷം പേരിൽ 6.07 ലക്ഷം പെൻഷൻകാരുടെ അവകാശങ്ങളെ ബാധിക്കാത്ത നിലയിൽ പരിഷ്കാരം നടപ്പിലാക്കി.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ