തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

 
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ മെഴുകുതിരി റാലി

ഹൈദരാബാദിലെ പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ വരെയാണ് റാലി നടക്കുക

Sarath Nath MS

ഹൈദരാബാദ്: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിലും ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് കോൺഗ്രസ് മെഴുകുതിരി റാലി സംഘടിപ്പിക്കും.

ഹൈദരാബാദിലെ പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ വരെയാണ് റാലി നടക്കുക. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബി. മഹേഷ് കുമാർ ഗൗഡ, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവർ റാലിയിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനെ തുടർന്ന് വെള്ളിയാഴ്ച തെലങ്കാനയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതിയും സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്