ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കൽ നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

 

file image

India

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കൽ നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

ഏപ്രിൽ 1 മുതലാവും പുതിയ നിയമം പ്രാബല്യത്തിൽ വരിക

Namitha Mohanan

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസവുമായി റെയിൽവേ മന്ത്രാലയം. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമം റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ഏപ്രിൽ 1 മുതലാവും നിയമം പ്രാബല്യത്തിൽ വരിക.

പുതിയ പരിഷ്ക്കരണം വഴി 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. 72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. യാത്രയ്ക്ക് 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂർ മാത്രമാണ് യാത്രയ്ക്ക് ബാക്കിയുള്ളതെങ്കിൽ റീഫണ്ട് ഉണ്ടാകില്ല.

ട്രെയിൻ കയറുന്നത് 30 മിനിറ്റ് മുൻപ് വരെ സ്റ്റേഷൻ മാറ്റാനാവും. നിലവിൽ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ബോർഡിങ് പോയിന്‍റ് മാറ്റാൻ അനുവദിക്കൂ. പുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകാനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!