മയക്കുമരുന്ന് തലവൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട കേസ്; ഹരിയാനയിലും പഞ്ചാബിലും ഉൾപ്പെടെ എൻഐഎ റെയ്ഡ്

 
India

മയക്കുമരുന്ന് തലവൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട കേസ്; ഹരിയാനയിലും പഞ്ചാബിലും ഉൾപ്പെടെ എൻഐഎ റെയ്ഡ്

18 ഇടങ്ങളിലാണ് ചൊവ്വാഴ്ച എൻഐഎ റെയ്ഡ് നടത്തിയത്

Aswin AM

ന‍്യൂഡൽഹി: ഹരിയാനയിലെയും പഞ്ചാബിലെയും 9 ജില്ലകളിലായി മൊത്തം 18 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ റെയ്ഡ് നടത്തി. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കു മരുന്ന് തലവനും അധോലോക നായകനുമായ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട 3 കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്.

സാമ്പത്തിക ഇടപാടുകൾ, വ‍്യക്തികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുന്ന ഉപകരണങ്ങളും രേഖകളും റെയ്ഡിൽ എൻഐഎ പിടിച്ചെടുത്തു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭട്ടി ജമ്മു കശ്മീരിലെ മയക്കുമരുന്ന്- ഭീകര ശൃംഖലകളുടെ പിന്നിലെ പ്രധാനിയാണ്. അടുത്തിടെ ഇയാൾ തെഹ്‌രീക്ക് ഇ താലിബാൻ എന്ന സംഘടന തുടങ്ങിയിരുന്നു.

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ടൈഫോയ്ഡ്

ആറാം ദിവസത്തിലേക്ക് തമിഴ്നാട്ടിലെ നീറ്റ് വിരുദ്ധ സമരം; ജൂലൈ 28ന് ഡോക്റ്റർമാരും പ്രക്ഷോഭത്തിലേക്ക്

സിജെപി-കേന്ദ്ര സർക്കാർ മൂന്നാംവട്ട ചർച്ച ഉച്ചയ്ക്ക്; എല്ലാ കണ്ണുകളും ധർമേന്ദ്ര പ്രധാനിലേക്ക്

കള്ള് കുടിക്കാനാണ് ആളുകൾ സമരത്തിന് വരുന്നതെന്ന് മേജർ രവി; വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ‍്യാർഥിനി

കേരള കാർഷിക സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കർണാടക സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം