നിതീഷ് കുമാർ

 
India

നിതീഷ് കുമാർ രാജ്യസഭാ അം​ഗമായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്നയിൽ ചേരുന്ന എൻഡിഎ യോ​ഗത്തിൽ തീരുമാനിക്കും

Namitha Mohanan

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാർ സി.പി. രാധാകൃഷ്ണന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. നിതീഷ് കുമാർ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.

നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്നയിൽ ചേരുന്ന എൻഡിഎ യോ​ഗത്തിൽ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. നിതീഷ് കുമാറിന്‍റെ മകൻ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോർട്ട്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു