നിതീഷ് കുമാർ

 
India

21 വർഷത്തിനു ശേഷം ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ

ബുധനാഴ്ച ബിഹാറിന്‍റെ പുതിയ മുഖ‍്യമന്ത്രി സത‍്യപ്രതിജ്ഞ ചെയ്യും

Aswin AM

പറ്റ്ന: നീണ്ട 21 വർഷങ്ങൾക്കു ശേഷം ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ. ഉപമുഖ‍്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കൊപ്പമെത്തിയായിരുന്നു നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചത്. കുറേ കാര‍്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിച്ചെന്നും എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തങ്ങളുടെ സർക്കാർ നടത്തിയതെന്നും നിതീഷ് കുമാർ പറഞ്ഞു.

ബുധനാഴ്ച ബിഹാറിന്‍റെ പുതിയ മുഖ‍്യമന്ത്രി സത‍്യപ്രതിജ്ഞ ചെയ്യും. സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ‍്യന്തര മന്ത്രി നിത‍്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ‌ ദിലീപ് ജയ്സ്വാൾ മുൻ ഉപമുഖ‍്യമന്ത്രി രേണുദേവി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബിന്‍റെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുന്നത്.

പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിലെത്തിയ ബ്ലെസിങ് മുസറബാനിയെ വിലക്കി പിസിബി

ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങാതെ ചൈന; 'റിച്ച് സ്റ്റോറി' കപ്പൽ ഹോർമുസ് കടന്നു

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...; സഞ്ജുവിനെ തേടി ഐസിസി പുരസ്കാരം

നോയിഡ തൊഴിലാളി സമരം: 300ഓളം പേർ അറസ്റ്റിൽ

സിഐയെ കൈയേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ