കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 
India

അമിത് ഷായുടെ വിശദീകരണത്തിന് മുറവിളി കൂട്ടി പ്രതിപക്ഷം; ലോക്സഭ നിർത്തിവച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് സഭ പിരിഞ്ഞത്

Sarath Nath MS

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ നിർത്തിവച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് സഭ പിരിഞ്ഞത്.

രാവിലെ സഭയിൽ ചോദ്യോത്തര വേള നടക്കവേയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചത്. ചോദ്യോത്തര വേള തുടരാൻ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തടസപ്പെടുത്തി. ഇതോടെ സഭ നിർത്തിവയ്ക്കാൻ സ്പീക്കർ നിർദ്ദേശിക്കുകയായിരുന്നു.

ചൊവ്വാഴ്ചയും ചോദ്യോത്തര വേള തടസപ്പെട്ടിരുന്നു. അതേസമയം ചോദ്യപേപ്പർ ചോർത്തുന്നവർക്ക് 10 വർഷം തടവും 50 ലക്ഷം രൂപ പിഴയും ചുമത്തുന്ന ബില്ലിൻമേൽ നടന്ന ചർച്ചയിൽ ഇരുവിഭാഗവും സഹകരിച്ചു. നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു നിന്ന് ധർമേന്ദ്ര പ്രധാൻ രാജി വച്ചതിനു പിന്നാലെ തിങ്കളാഴ്ചയാണ് കേന്ദ്ര സർക്കാർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്