ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

 
India

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാനുമാണ് ഇവർ പദ്ധതിയിട്ടത്

Manju Soman

ശ്രീനഗർ: ഇന്ത്യയിലെ കാമുകിയെ കാണാനായി നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം മടക്കി അയച്ചു. ഒരു മാസം മുൻപ് അതിർത്തി കടന്ന് എത്തിയ 22 കാരനെയാണ് പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയത്. ഇന്ത്യയിലെത്തിയാൽ ഒന്നിച്ചു താമസിക്കാമെന്ന് കാമുകി പറഞ്ഞതിനെ തുടർന്നാണ് യുവാവ് അതിർത്തി കടന്നത്.

പാക്ക് അധിനിവേശ കശ്മീൽ നിന്നുള്ള സീഷാൻമിറിനെ ആണ് ഇന്ത്യൻ സൈന്യം തിരിച്ചയച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ബാരാമുള്ള തുൽവാരി ഗ്രാമത്തിലെ യുവതിയുമായി സീഷാൻമിർ പ്രണയത്തിലാവുന്നത്. കുടുംബത്തിന്‍റെ ബാധ്യതകളും കഷ്ടപ്പാടുകളും കേട്ട് മനസലിവ് തോന്നിയ യുവതി ഇയാളോട് ഇന്ത്യയിലേക്ക് വരാൻ പറയുകയായിരുന്നു. അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാനുമാണ് ഇവർ പദ്ധതിയിട്ടത്.

തുടർന്ന് മേയ് 31 ന് യുവാവ് ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കുകയായിരുന്നു. അതിർത്തി കടന്ന് കീഴടങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ ഇന്ത്യൻ സൈന്യം പാക്ക് യുവാവിനെ പിടികൂടി. പാക്ക് യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. തുടർന്ന് ഇത് സത്യമാണെന്ന് മനസിലായതോടെയാണ് യുവാവിനെ തിരിച്ചയച്ചത്. എക്സ് പോസ്റ്റിലൂടെയാണ് യുവാവിനെ പാക് സൈന്യത്തിന് കൈമാറിയ വിവരം ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ