തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു

 
India

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്ക് പരുക്ക്

പിപൽകോടി തുരങ്കത്തിനുള്ളിലാണ് സംഭവം

Jisha P.O.

ഗോപേശ്വർ: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 60 ഓളം പേർക്ക് പരുക്കേറ്റു. നിർമാണപ്രവർത്തികൾ നടക്കുന്ന വിഷ്ണുഗഡ്-പിപൽകോടി ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്റ്റിന്‍റെ പിപൽകോടി തുരങ്കത്തിനുള്ളിലാണ് സംഭവം.

നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ലോക്കോ ട്രെയിൻ നിർമാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.

109 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. എല്ലാവരേയും രക്ഷപ്പെട്ടതായാണ് വിവരം. 42 പേരെ ജില്ല ആശുപത്രിയിലും 17 പേരെ പിപൽകോടിലെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ