"ആരോഗ്യവാനായി ഇരിക്കട്ടെ''; ജഗദീപ് ധൻകറിന്‍റെ രാജിയിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

 

file image

India

"ആരോഗ്യവാനായി ഇരിക്കട്ടെ''; ജഗദീപ് ധൻകറിന്‍റെ രാജിയിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം

ന്യൂഡൽഹി: ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ആദ്യ പ്രതികരണമാണിത്. ജഗദീപ് ധൻകർ ആരോഗ്യവാനായി ഇരിക്കാൻ ആശംസിക്കുന്നതായും അദ്ദേഹം രാജ്യത്തിനായി ചെയ്ത പ്രവർത്തികളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന പദവി ഉൾപ്പെടെ വിവിധ പദവികളിൽ നമ്മുടെ രാജ്യത്തെ സേവിക്കാൻ ശ്രീ ജഗദീപ് ധൻകർ ജിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ആശംസിക്കുന്നു'- പ്രധാനമന്ത്രി കുറിച്ചു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു ഉപരാഷ്ട്രപതിയപടെ അപ്രതീക്ഷിത രാജി. രാഷ്ട്രപതിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാൽ ഇതിന് പിന്നിൽ മറച്ചു വയ്ക്കുന്ന കാര്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങളുയർന്നിരുന്നു. അപ്രതീക്ഷിത രാജിക്ക് പിന്നിലെ കാരണങ്ങൾ കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

ജനമനവീഥിയിൽ വിഎസ്

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്തിന് തീപിടിച്ചു

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ നിയമം ലംഘിച്ചാൽ ഇരട്ടി പിഴ | Video

ഉപരാഷ്‌ട്രപതിയുടെ രാജിക്കു കാരണം അനാരോഗ്യമല്ലെന്നു റിപ്പോർട്ട്

വി.എസിനെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ