നരേന്ദ്രമോദി

 
India

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും മോദി എക്സിൽ കുറിച്ചു

Aswin AM

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും മോദി എക്സിൽ കുറിച്ചു.

ഇതിനായി ബന്ധപ്പെട്ട അധികാരികൾക്കും ഉദ‍്യോഗസ്ഥർക്കും നിർദേശം നൽകിയതായും വിദ‍്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്നും യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ശേഷം ആദ‍്യമായാണ് പ്രതികരണം നടത്തുന്നത്. കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി സമരം നടത്തുകയും ഇതിനു പിന്നാലെ പിന്തുണയുമായി കോൺഗ്രസ് തെരുവിലിറങ്ങിയതോടെ പ്രധാനമന്ത്രി പ്രതികരിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മോദി മൗനം വെടിഞ്ഞത്. അതേസമയം, ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് മോദിയുടെ എക്സ് പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട് സിജെപി.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ