ബിജെപി നേതാക്കൾ

 
India

നീറ്റ് ചോദ‍്യപേപ്പർ ചോർച്ച: ഉത്തരവാദികളെ നിയമപരമായി നേരിടും, അറസ്റ്റിലായവർക്കെതിരേ കടുത്ത നടപടിയെന്ന് മോദി

വിദ‍്യാർഥികളുടെ താത്പര‍്യങ്ങൾ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ‍്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും യുവാക്കളിലേക്ക് എത്തിച്ചേരാനും നിയമസഭാംഗങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു.

എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിലായിരുന്നു പ്രസ്താവന. വിദ‍്യാർഥികളുടെ താത്പര‍്യങ്ങൾ സംരക്ഷിക്കണമെന്ന് പറഞ്ഞ മോദി കേസിൽ അറസ്റ്റിലായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനകളെ പറ്റി വിദ‍്യാർഥികൾ ബോധവാന്മാരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ‍്യാർഥി പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിലാണ് പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളും ചോദ‍്യപേപ്പർ ചോർച്ചയും സംബന്ധിച്ച് പാർലമെന്‍റിനുള്ളിലും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു.

പ്രധാനമന്ത്രി എല്ലാവർക്കും മാർഗനിർദേശം നൽകിയെന്നും വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മാധ‍്യമങ്ങളോട് പറഞ്ഞു. വിവിധ രാജ‍്യങ്ങുമായി ഒപ്പുവച്ച സ്വതന്ത്ര വ‍്യാപാര കരാറുകളെ പറ്റി പ്രധാനമന്ത്രി സംസാരിച്ചെന്നും കർഷകരുടെ താത്പര‍്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്‍റ് നിതിൻ നബീൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ