India

അരിവാൾരോഗ നിർമാർജന ദൗത്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭോപ്പാൽ: രാജ്യവ്യാപകമായുള്ള അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മധ്യപ്രദേശിൽ തുടക്കം കുറിക്കും. പൊതു പരിപാടിയിൽ ഗുണഭോക്താക്കൾക്കുള്ള അരിവാൾ കോശ ജനിതക വിവര കാർഡുകളും അദ്ദേഹം വിതരണം ചെയ്യും.

അരിവാൾ രോഗം ഉയർത്തുന്ന ആരോഗ്യപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണു ദൗത്യം ലക്ഷ്യമിടുന്നത്. ബോധവത്കരണം, രോഗബാധിത ഗിരിവർഗ മേഖലകളിലെ 40 വയസു വരെയുള്ള 7 കോടി പേരുടെ സാർവത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്മെന്‍റുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിങ് എന്നിവയിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.

കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകം, അസം, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിങ്ങനെ 17 സംസ്ഥാനങ്ങളിലെ 200ലധികം ജില്ലകളിൽ പദ്ധതി നടപ്പാക്കും. കേരളത്തിൽ വയനാട് ജില്ലയിലാണ് പദ്ധതി നടപ്പാക്കുക.

ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കൾ വികലമാവുകയും അരിവാൾ പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാൾ രോഗം. തദ്ദേശീയ ജനതയുടെ ഭാവിക്കും നിലനിൽപ്പിനും വലിയ ഭീഷണി ഉയർത്തുന്ന ഈ രോഗം പടരുന്നതു സമയബന്ധിതമായി തടയേണ്ടതുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബജറ്റിൽ അരിവാൾ രോഗ നിർമാർജന ദൗത്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിരീക്ഷണത്തിനും സമയബന്ധിത നിർവഹണത്തിനുമായി സിക്കിൾ സെൽ ദേശീയ പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു