Narendra modi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് മോദി ഭൂട്ടാനിലേയ്ക്ക് പോയത്. ഭൂട്ടാന്‍റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യെ വാങ്‌ചുക്കിന്‍റെ എഴുപതാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് മോദിയുടെ ഭൂട്ടാൻ സന്ദർശനം.
ഇത് കൂടാതെ പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായി മോദി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.