അഞ്ച് വർഷത്തിനിടെ റോഡിലെ കുഴി മൂലം മരിച്ചത് 9400 പേർ; ഒന്നാം സ്ഥാനം ഉത്തർപ്രദേശിന്
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വർഷത്തിനിടെ റോഡിലെ കുഴി മൂലമുള്ള അപകടങ്ങളിൽ മരിച്ചത് 9400 പേർ. 2020 മുതൽ 2024 വരെയുള്ള കണക്കുകളാണ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ പങ്കു വച്ചത്. അഞ്ച് വർഷത്തിനിടെ റോഡിലെ ഗട്ടർ മൂലമുള്ള അപകടങ്ങളിൽ 53 ശതമാനം വർധനയുണ്ടായതായും കേന്ദ്ര മന്ത്രി അറിയിച്ചു.
2020ൽ 1555 പേരും 2021ൽ 1481 പേരുമാണ് അപകടത്തിൽ മരിച്ചത്. 2022ൽ മരണം 1856 ആയി വർഘിച്ചു. 20223ൽ 2161 പേരും 2024ൽ 1385 പേരും മരിച്ചു. ഉത്തർപ്രദേശിലാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ 5127 പേരാണ് യുപിയിൽ റോഡിലെ ഗട്ടർ മൂലം മരിച്ചത്. 2024ൽ മാത്രം 1369 പേർ മരിച്ചു.
മധ്യപ്രദേശിൽ 969 പേരും തമിഴ്നാട്ടിൽ 612 പേരുമാണ് അഞ്ച് വർഷത്തിനിടെ ഗട്ടർ മൂലം മരിച്ചത്. ആന്ധ്രപ്രദേശ്, ബിഹാർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഗട്ടർ മൂലമുള്ള മരണം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.