തേജസ്വി യാദവ്, റാബ്രി ദേവി

 
India

തേജസ്വിയെ കൊല്ലാൻ ജെഡിയു- ബിജെപി സഖ‍്യം ഗൂഢാലോചന നടത്തിയെന്ന് റാബ്രി ദേവി

രണ്ടോ മൂന്നോ തവണ മുൻപ് തേജസ്വിയെ കൊല്ലാൻ ശ്രമം നടന്നതായും റാബ്രി ദേവി പറഞ്ഞു

Aswin AM

പട്ന: ജെഡിയു- ബിജെപി സഖ‍്യം ആർജെഡി നേതാവായ തേജസ്വി യാദവിനെ ബിഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് മുൻ മുഖ‍്യമന്ത്രി റാബ്രി ദേവി. രണ്ടോ മൂന്നോ തവണ മുൻപ് തേജസ്വിയെ കൊല്ലാൻ ശ്രമം നടന്നതായും റാബ്രി ദേവി പറഞ്ഞു.

ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റാബ്രി ദേവി ഇക്കാര‍്യം പറഞ്ഞത്. തേജസ്വിക്കെതിരേ ചില ഭരണകക്ഷി എംഎൽഎമാർ നിയമസഭയിൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി പറയവേയാണ് റാബ്രി ദേവി പ്രതികരിച്ചത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി