രാഹുൽ ഗാന്ധി 
India

മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് താൻ പറഞ്ഞു തുടങ്ങിയപ്പോൾ മോദിയുടെ പ്രസംഗങ്ങളിൽ നിന്ന് ജാതി പോയെന്നും അദ്ദേഹം തുറന്നടിച്ചു

സ്തന: പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്. ഇത്തരത്തിൽ ഒന്ന് രണ്ട് സ്യൂട്ടുകൾ ദിവസേന ധരിക്കുന്നുണ്ട്. താൻ ഈ വെള്ള ടീഷർട്ടും മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ സ്തനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. മോദിയുടെ പ്രസംഗം ഞാൻ കേട്ടു, എല്ലായിടത്തും, എല്ലാ പ്രസംഗത്തിലും ഞാൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ആവർത്തിച്ചു പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് താൻ പറഞ്ഞു തുടങ്ങിയപ്പോൾ മോദിയുടെ പ്രസംഗങ്ങളിൽ നിന്ന് ജാതി പോയെന്നും അദ്ദേഹം തുറന്നടിച്ചു. താൻ ജാതിയെക്കുറിച്ച് പറയുമ്പോൾ മോദി ഇന്ത്യയിൽ ജാതിയില്ലെന്നാണ് പറയുന്നത്. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ ആദ്യപടി ജാതി സെൻസസ് നടത്തലായിരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു