India

യുകെ പരാമർശം: ലോക് സഭയിൽ വിശദീകരിക്കാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി

ആരോപണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിശദീകരണം നൽകാനുള്ള അവകാശമുണ്ടെന്നാണു രാഹുൽ ഗാന്ധിയുടെ നിലപാട്

ന്യൂഡൽഹി : ഇന്ത്യൻ ജനാധിപത്യത്തെ അധിക്ഷേപിക്കുന്ന തരത്തിൽ യുകെയിൽ സംസാരിച്ചുവെന്ന ആരോപണത്തിനു ലോക്സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. സ്പീക്കർ ഓം ബിർളയ്ക്ക് ഈ ആവശ്യം അറിയിച്ചു കൊണ്ടു രാഹുൽ ഗാന്ധി കത്തെഴുതി. നേരത്തെ സ്പീക്കറെ നേരിട്ട് കണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

പരാമർശത്തിൽ ഉണ്ടാകുന്ന വ്യാഖ്യാനങ്ങൾ അടിസ്ഥാന രഹിതമാണെന്നു പാർലമെന്‍റിന്‍റെ വിദേശകാര്യ കൺസൾട്ടേറ്റീവ് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പാർലമെന്‍റിലും പുറത്തും ഈ വിഷയത്തിന്മേൽ ആരോപണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിശദീകരണം നൽകാനുള്ള അവകാശമുണ്ടെന്നാണു രാഹുൽ ഗാന്ധിയുടെ നിലപാട്. ഇതിനായി സമയം അനുവദിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്. വിദേശമണ്ണിൽ ഇന്ത്യയെ അധിക്ഷേപിക്കു ന്നതിനു തുല്യമായ പ്രവർത്തിയാണു രാഹുലിന്‍റെ പരാമർശ ത്തിലൂടെ സംഭവിച്ചതെന്നും ആരോപണം ഉയരുന്നു. അതേസമയം പൊതുവേദിയിൽ ഈ വിഷയത്തെക്കുറിച്ച് ഇതുവരെ രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്