രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും. File
India

റായ്ബറേലിയിൽ സോണിയയുടെ ലീഡ് മറികടന്ന് രാഹുൽ

രണ്ടു വട്ടം അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

VK SANJU

ലഖ്നൗ: റായ്ബറേലി മണ്ഡലത്തിൽ സോണിയ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 1,67,178 വോട്ടിന്‍റെ ഭൂരിപക്ഷം രാഹുൽ ഗാന്ധി മറികടന്നു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ രാഹുൽ ഉച്ചയോടെ തന്നെ രണ്ടേകാൽ ലക്ഷം വോട്ടിന്‍റെ ലീഡ് നേടി.

ബിജെപി നേതാവും ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗവുമായ ദിനേശ് പ്രതാപ് സിങ്ങാണ് ഇവിടെ രാഹുലിന്‍റെ പ്രധാന എതിർ സ്ഥാനാർഥി.

സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായിരുന്ന റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നത് ഇതാദ്യമാണ്. രണ്ടു വട്ടം അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

അതേസമയം, അമേഠിയിൽ സ്മൃതി ഇറാനി ഇത്തവണ പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

വനിതാ ലോകകപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റ് നഷ്ടം

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി