file image
ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. അമെരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ സിഖ് വിരുദ്ധ പരാമർശം നടത്തിയത്.
വാരണാസി കോടതിയുടെ വിധി വരും വരെ കാത്തിരിക്കാൻ ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. പരാതിക്കരാൻ നൽകിയ ഹർജി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസി കോടതി വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിരുന്നു. ഇതിനെതിരേയാണ് രാഹുൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.