.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അയോധ്യ രാമക്ഷേത്രം 
India

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ൽ അ​യോ​ധ്യ മു​ന്നി​ലേ​ക്ക്, സു​വ​ർ​ണ ക്ഷേ​ത്ര​ത്തെ​യും തി​രു​പ്പ​തി​യെ​യും മ​റി​ക​ട​ക്കും

രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​ത് അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ലാ​ണ്

MV Desk

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്രം ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ അ​യോ​ധ്യ​യി​ൽ പ്ര​തി​വ​ർ​ഷം അ​ഞ്ചു​കോ​ടി​യി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തു​മെ​ന്നു വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ല​യി​രു​ത്ത​ൽ. തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ൽ മു​ന്നി​ലു​ള്ള സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ലും തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ലും അ​ധി​കം ആ​ളു​ക​ൾ അ​യോ​ധ്യ​യി​ലേ​ക്ക് എ​ത്തി​യേ​ക്കും. ടൂ​റി​സം സ​ർ​ക്യ​ട്ടി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് കേ​ന്ദ്ര സ്ഥാ​ന​ത്തെ​ത്തു​മെ​ന്നും നി​ഗ​മ​നം.

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​യോ​ധ്യ​യി​ൽ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പു​തി​യ വി​മാ​ന​ത്താ​വ​ള​വും ന​വീ​ക​രി​ച്ച റെ​യ്‌​ൽ​വേ സ്റ്റേ​ഷ​നും അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ ഉ​യ​ർ​ന്നു. ന​ഗ​ര​ത്തി​നു സ​മീ​പം പു​തി​യ ഹോ​ട്ട​ലു​ക​ൾ ഇ​പ്പോ​ഴും നി​ർ​മാ​ണ​ത്തി​ലു​ണ്ട്. റോ​ഡ് വി​ക​സ​ന​വും തു​ട​രു​ക​യാ​ണ്.

രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​ത് അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ലാ​ണ്. മൂ​ന്നു മു​ത​ൽ മൂ​ന്ന​ര കോ​ടി വ​രെ ആ​ളു​ക​ളാ​ണ് ഇ​വി​ടെ ഒ​രു വ​ർ​ഷം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ മൂ​ന്നു കോ​ടി​യോ​ളം പേ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ വ​ത്തി​ക്കാ​നി​ൽ 90 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. മു​സ്‌​ലിം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സൗ​ദി അ​റേ​ബ്യ​യി​ലെ മെ​ക്ക​യി​ൽ ര​ണ്ടു കോ​ടി സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു. അ​യോ​ധ്യ ഇ​വ​യെ​യെ​ല്ലാം മ​റി​ക​ട​ക്കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. തീ​ർ​ഥാ​ട​ന ടൂ​റി​സം ഏ​റെ പ്ര​ധാ​ന​മാ​യ ഇ​ന്ത്യ​യി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ രം​ഗ​ത്തെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു കോ​ടി മു​ത​ൽ മൂ​ന്നു കോ​ടി വ​രെ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് വ​ർ​ഷം 10 ല​ക്ഷം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌​ട്ര ടെ​ർ​മി​ന​ലു​ക​ളു​ടെ അ​ടു​ത്ത​ഘ​ട്ടം വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത് 60 ല​ക്ഷ​മാ​യി ഉ​യ​രും. റെ​യ്‌​ൽ​വേ സ്റ്റേ​ഷ​ന് നി​ല​വി​ൽ പ്ര​തി​ദി​നം 60000 യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തു​മാ​യി നി​ല​വി​ൽ 17 ഹോ​ട്ട​ലു​ക​ളാ​ണു​ള്ള​ത്. 590 മു​റി​ക​ളാ​ണ് ഇ​വ​യി​ലു​ള്ള​ത്. 73 പു​തി​യ ഹോ​ട്ട​ലു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ൽ 40 എ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം