India

നാഗാലാൻഡിൽ നാലിടത്ത് ഇന്ന് റീ പോളിങ്

നിരീക്ഷകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ്

MV Desk

നാഗാലാൻഡ്: നാഗാലാൻഡിൽ നാലിടത്ത് ഇന്ന് റീ പോളിങ് നടത്താൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സംസ്ഥാനത്തിനു കൈമാറിയതായി ദേശീയ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. നിരീക്ഷകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുന്നതെന്നു കമ്മീഷൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 59 നിയമസഭാ മണ്ഡലങ്ങളിലേക്കാണു നാഗലാൻഡിൽ തെരഞ്ഞെടുപ്പ് നടന്നത്. 86 ശതമാനം പോളിങ് രേഖപ്പെടുത്തി. മത്സരിക്കാൻ ഒരു സ്ഥാനാർഥി മാത്രം ഉണ്ടായിരുന്നതിനാൽ അകുലോറ്റോ മണ്ഡലത്തിൽ പോളിങ് നടന്നിരുന്നില്ല. നാളെയാണ് വോട്ടെണ്ണൽ.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!