ഡൽഹി സ്ഫോടനം
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് നടന്ന സ്ഫോടനത്തിനു ശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് പൊതു ജനങ്ങൾക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷമാണ് നേതാജി സുഭാഷ് മാർഗ് തുറന്നിരിക്കുന്നത്.
ലാൽ ഖിലാ പഴയ സ്ഥിതിയിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോഴും സ്ഫോടനമുണ്ടാക്കിയ ഞെട്ടൽ ജനങ്ങളെ വിട്ടു പോയിട്ടില്ല. സ്ഫോടനത്തെത്തുടർന്ന് കൂടുതൽ പേരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികളുടെ പരിശോധന തുടരുകയാണ്.