ദ്രൗപതി മുർമു
ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതിയെ നവീകരിച്ചു കൊണ്ടുള്ള വികസിത് ഭാരത്-ഗാരന്‍റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വിബി-ജി റാം ജി) പദ്ധതിക്കായുള്ള ബില്ലിന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ അംഗീകാരം. ഇതോടെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇല്ലാതായി.
പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം പാർലമെന്‍റിന്‍റെ ഇരു സഭകളും ബിൽ പാസ്സാകിയിരുന്നു. പുതിയ നിയമം പ്രകാരം തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തും.
കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന് നിബന്ധനയും നിയമത്തിലുണ്ട്. പദ്ധതിച്ചെലവിന്‍റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് പുതിയ നിയമത്തിലുള്ളത്. അതു പ്രകാരം 1600 കോടി രൂപയോളം സംസ്ഥാനങ്ങൾ മുടക്കേണ്ടി വരും.