കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി
representative image
ന്യൂഡൽഹി: കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. വിജ്ഞാപനത്തിൽ 30 ദിവസം വരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടായിരിക്കും.
മധ്യപ്രദേശിൽ കഫ് സിറപ്പ് കുടിച്ച് 20 കുട്ടികൾ മരിച്ച സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര തീരുമാനം. വിജ്ഞാപനം നടപ്പിലായാൽ ചുമ സിറപ്പുകൾ ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷനില്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭിക്കില്ല. മാത്രമല്ല മരുന്നുകളുടെ നിർമാണത്തിലും നിയന്ത്രണം ഏർപ്പെടുത്തും.