മുംബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി ഷരീഫുളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ദിവസം കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
അന്വേഷണ സംഘം കൊൽക്കത്തയിലാണെന്നും 2 ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ ബിഎന്‍എസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.