ജഡ്ജി നിയമനത്തിൽ 'പിന്തുടർച്ചാവകാശം' ഒഴിവാക്കാൻ നടപടി 
India

ജഡ്ജി നിയമനത്തിൽ 'പിന്തുടർച്ചാവകാശം' ഒഴിവാക്കാൻ നടപടി

സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നത് പരിഗണനയിൽ

MV Desk

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ സ്വജന പക്ഷപാതം കടന്നുകൂടുന്നു എന്ന ആരോപണത്തിനു പരിഹാരം കാണാൻ സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി, സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നത് പരിഗണനയിൽ.

കൊളീജിയത്തിലെ ഒരു അംഗം മുന്നോട്ടുവച്ച ആശയത്തിനു മറ്റു ചില അംഗങ്ങളുടെയും പിന്തണ ലഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക എന്നിവരാണ് കൊളീജിയം അംഗങ്ങൾ.

ഇങ്ങനെയൊരു നിർദേശം നടപ്പായാൽ, അർഹതയുണ്ടായിട്ടും, സുപ്രീം കോടതി ജഡ്ജിയുടെ ബന്ധുവാണെന്ന ഒറ്റക്കാരണത്താൽ പലർക്കും അവസരം നിഷേധിക്കപ്പെടും എന്നതാണ് പ്രധാന എതിർ വാദം.

എന്നാൽ, ജഡ്ജിമാരായി നിയമനം ലഭിച്ചില്ലെങ്കിലും ഇവർക്ക് അഭിഭാഷകർ എന്ന നിലയിൽ പേരും പ്രശസ്തിയും പണവും സമ്പാദിക്കാൻ സാധിക്കുമെന്ന മറുവാദവും നിലനിൽക്കുന്നു.

ഇതിനിടെ, ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ലഭിച്ച അഭിഭാഷകരുമായി കൊളീജിയം ആശയവിനിമയം നടത്തുന്ന പുതിയ രീതിക്കും തുടക്കമായിട്ടുണ്ട്. ഇവരുടെ മികവും ശേഷിയും പരിശോധിക്കുകയാണ് ലക്ഷ്യം.

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ

അമെരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാന ഭാഗങ്ങൾ ചൈനയുടെ കൈയിൽ എത്തിയതെങ്ങനെ? രഹസ്യവിവരം പുറത്ത്