നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

ട്രക്ക് തല കീഴെ മറിഞ്ഞതോടെ നെയ് റോഡിലേക്ക് ഒഴുകാൻ തുടങ്ങി.
Ghee-laden truck overturns; locals scoop up ghee from the roadside

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

Updated on

മൊറാദാബാദ്: നെയ് കൊണ്ടു പോയിരുന്ന ട്രക്ക് മറിഞ്ഞതിനു പിന്നാലെ റോഡിൽ ഒഴുകിയ നെയ് കോരിയെടുത്ത് നാട്ടുകാർ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഹരിയാനയിൽ നിന്ന് രുദ്രാപുരിലെ ഫാക്റ്ററിയിലേക്ക് പോയിരുന്ന ട്രക്ക് ആണ് മറിഞ്ഞത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

ട്രക്ക് തല കീഴെ മറിഞ്ഞതോടെ നെയ് റോഡിലേക്ക് ഒഴുകാൻ തുടങ്ങി. അതോടെയാണ് നാട്ടുകാർ കവറിലും പാത്രങ്ങളിലുമായി നെയ് കോരിയെടുക്കാൻ തുടങ്ങിയത്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പൊലീസുകാർ എത്തിയാണ് നാട്ടുകാരെ പിരിച്ചു വിട്ടത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. റോഡ് വൃത്തിയാക്കി മറിഞ്ഞ ട്രക്ക് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

logo
Metro Vaartha
www.metrovaartha.com