സെൽവി എസ്. കീർത്തന

 
India

ശിവകാശിയിൽ നിന്ന് ചരിത്രത്തിലേക്ക്! തമിഴ്‌നാട് കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സെൽവി എസ്. കീർത്തന

ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎ എന്ന നേട്ടം കൂടി സെൽവി സ്വന്തമാക്കി

Namitha Mohanan

ചെന്നൈ: തമിഴ്നാടിന്‍റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. വിജയ്ക്കൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ ഒരു വനിതാ മന്ത്രിയും ഉണ്ടായിരുന്നു. സെല്‍വി എസ് കീർത്തന എന്ന 29 കാരി. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന നേട്ടത്തോടെയാണ് സെൽവി സത്യപ്രതിജ്ഞ ചെയ്തത്.

ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎ എന്ന നേട്ടം കൂടി സെൽവി സ്വന്തമാക്കി. എംഎസ്‌സിക്കാരിയായ സെൽ‌വി പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 108 സീറ്റ് നേടിയ ടിവികെയ്ക്ക് കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീംലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയിലാണ് അധികാരത്തിലേറിയത്. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!