ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എസ്എഫ്ഐ മാർച്ച്
ന‍്യൂഡൽഹി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.
ഡൽഹി എസ്എഫ്ഐ പ്രസിഡന്‍റ് സൂരജ് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്നു പ്ലക്കാർഡുകളും പോസ്റ്ററുകളും പിടിച്ചെടുത്തു.
അതേസമയം, ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണെന്നാണ് വിവരം. 60 പേർ കൂടി കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.