കേരളത്തിൽ എസ്ഐആർ തുടരാം

 
India

കേരളത്തിൽ എസ്ഐആർ തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സുപ്രീംകോടതി നിർദേശം

കേരളത്തിനുള്ള മറുപടി വ്യാഴാഴ്ച അറിയിക്കണം

Jisha P.O.

ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രീംകോടതി. സമയപരിധി നീട്ടി കിട്ടാൻ അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തിൽ കമ്മീഷൻ വ്യാഴാഴ്ച തീരുമാനം അറിയിക്കണം. ഫോമിലെ അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടാനാണ് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകേണ്ടതെന്നും കോടതി പറഞ്ഞു.

ഹർജിക്കാരുടെ ആവശ്യം ന്യായമാണെന്ന് കരുതുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും, ഇവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടാതെ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുതെന്നും, സംസ്ഥാനസർക്കാരിന്‍റെ ഉദ്യോഗസ്ഥരെ ആവശ്യപ്പെടരുതെന്നും കോടതി നിർദേശം നൽകി. ഈമാസം 24 വരെ എസ്ഐആർ നടപടികൾ നീട്ടിവെയ്ക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലിനെതിരായ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

റിയാൻ പരാഗിന്‍റെ അസമിനെതിരേ സർഫറാസ് ഖാന് സെഞ്ചുറി; മുംബൈയ്ക്ക് ജയം

തദ്ദേശ തെരഞ്ഞെടുപ്പ്; പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി