എസ്ഐആർ ചർച്ച ചെയ്യണം; നടുത്തളത്തിലിറങ്ങി മുദ്രാവാക‍്യം വിളിച്ച് പ്രതിപക്ഷം

 
India

എസ്ഐആർ ചർച്ച ചെയ്യണം; നടുത്തളത്തിലിറങ്ങി മുദ്രാവാക‍്യം വിളിച്ച് പ്രതിപക്ഷം

പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം നടത്തി

Aswin AM

ന‍്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നാവശ‍്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം നടത്തി. എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് ചൊവ്വാഴ്ച പ്രതിപക്ഷം നൽകിയ നോട്ടീസുകൾ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയും മുദ്രാവാക‍്യം വിളിക്കുകയും ചെയ്തത്.

അനുവാദമില്ലാതെ ആവശ‍്യങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസുകൾ ചെയർമാൻ‌ തള്ളിയത്. കഴിഞ്ഞ ദിവസവും പ്രതിപക്ഷം ഇതേ ആവശ‍്യം ഉയർത്തിയിരുന്നുവെങ്കിലും നോട്ടീസുകൾ അംഗീകരിച്ചിരുന്നില്ല. കൂടാതെ സഭാനടപടികൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

'സഞ്ചാർ സാഥി ആപ്പ് വേണ്ടെങ്കിൽ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം': വിശദീകരണവുമായി കേന്ദ്രമന്ത്രി

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി