ആറു പ്രതികൾ; ധർമസ്ഥല കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിച്ചു
മംഗളൂരു: ധർമസ്ഥല കേസിൽ പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബെൽത്തങ്ങാട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആറുപേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പരാതിക്കാരനായ സാക്ഷി മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി. ജയന്ത്, വിത്താല ഗൗഡ, സുജാത എന്നിവരുൾപ്പടെയുള്ളവരാണ് പ്രതികൾ.
3,900 പേജുകളടങ്ങുന്ന കുറ്റപത്രമാണ് എസ്ഐടി സമർപ്പിച്ചിരിക്കുന്നത്. വ‍്യാജ രേഖ ചമയ്ക്കൽ, വ‍്യാജ തെളിവുകൾ നൽകൽ, എന്നിവയടക്കമുള്ള കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.