സോനം വാങ്ചുക്ക്

 
India

ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

രാജ‍്യ സുരക്ഷ നിയമപ്രകാരമാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ‍്യ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. സോനം വാങ്ചുക്ക് നടത്തിയ പ്രസംഗം യുവജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചെന്ന ആരോപണം നിലനിന്നിരുന്നു.

അതേസമയം, ലഡാക്ക് സംഘർത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ചു, പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്ക് കപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല