സോണിയ ഗാന്ധി

 
India

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിട്ടുമാറാത്ത ചുമയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്

Aswin AM

ന‍്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ‍്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.

വിട്ടുമാറാത്ത ചുമയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ‍്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ അറിയിച്ചു.

നിലവിൽ സോണിയ ഗാന്ധി ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതിനാൽ പതിവ് പരിശോധനയുടെ ഭാഗമായാണ് സോണിയ ഗാന്ധി ആശുപത്രിയിലെത്തിയതെന്നാണ് വിവരം.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം