പാറ്റ്നയിൽ ട്രെയിനിന് നേരെ കല്ലേറ്; നിരവധി യാത്രക്കാർക്ക് പരുക്ക്  representative image
India

പാറ്റ്നയിൽ ട്രെയിനിന് നേരെ കല്ലേറ്; നിരവധി യാത്രക്കാർക്ക് പരുക്ക്

ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്.

പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരുക്ക്. ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്.

മുസഫർപൂർ - സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കെ രാത്രി 8. 45ഓടെ ട്രെയിൻ സമസ്തിപൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. തുടർന്ന് മുസഫർപൂരിലേക്ക് നീങ്ങുന്നതിനിടെ സ്റ്റേഷന്‍റെ‌ ഔട്ടർ സിഗ്നിൽ എത്തിയപ്പോഴാണ് കല്ലേറ് തുടങ്ങിയത്.

പാൻട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിൻഡോ ഗ്ലാസുകൾ തകർന്നു. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം തുടങ്ങി. കല്ലേറിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന