അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുര്‍കായസ്ത 
India

ന്യൂസ് ക്ലിക്കിനെതിരായ കേസ്; ഡൽഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരേ അന്വേഷണം നടത്തുന്നതിനിടെയാണ് ഹര്‍ജിയില്‍ ഡൽഹി പൊലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്

MV Desk

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്ത നൽകിയ ഹർജിയിലാണ് കോടതി നടപടി.

വിഷയത്തിൽ മൂന്നാഴ്ചക്കുള്ളിൽ മഫുപടി വേണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി നോട്ടീസ്. ഹര്‍ജികള്‍ ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരേ അന്വേഷണം നടത്തുന്നതിനിടെയാണ് ഹര്‍ജിയില്‍ ഡൽഹി പൊലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നേരത്തെ ഡൽഹി ഹൈക്കോടതി സമാനമായ ഹര്‍ജി തള്ളിയിരുന്നു.

71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സുപ്രീം കോടതി പരിഗണിച്ചില്ല. ഒരാഴ്ച സുപ്രീം കോടതി അവധിയാണ്.

ശബരിമല സ്വർണക്കൊള്ളയുമായി എം.എസ്. മണിക്ക് ബന്ധമുണ്ടെന്നതിന് എസ്ഐടിക്ക് തെളിവ് ലഭിച്ചില്ല

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം; ബാറുകൾ രാത്രി 12 മണി വരെ പ്രവർത്തിക്കും

കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേയ്ക്ക് പോയ ബസ്

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ