ബില്ലുകൾ പിടിച്ചുവെയ്ക്കാൻ അധികാരമില്ല

 
India

രാഷ്ട്രപതിയുടെ റഫറൻസ്: ബില്ലുകൾ തടഞ്ഞാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി; ഗവർ‌ണറുടെ അധികാരം പരിമിതം

രണ്ട് അധികാരകേന്ദ്രങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി

Jisha P.O.

ന്യൂഡൽഹി: ഗവർണറുടെ അധികാരപരിധിയിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഗവർണറുടെ അധികാരം പരിമിതമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരമാധികാരം സർക്കാരിന് തന്നെയായിരിക്കും. രണ്ട് അധികാരകേന്ദ്രങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്‍റെ തീരുമാനം ഭരണഘടന ബെഞ്ച് തളളി.

14 ചോദ്യങ്ങളൾ അടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ആം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നതിലാണ് സുപ്രീംകോടതിയുടെ ആദ്യ മറുപടി. ബിൽ വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് ശരിയായ നടപടിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്.

അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം; കന്യാസ്ത്രീക്കെതിരേ പരാതിയുമായി അഭിഭാഷകൻ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വാദം കേൾക്കും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി

വൈഷ്ണയുടെ പേര് വെട്ടാൻ രാഷ്ട്രീയ ഗൂഢാലോചന; നടപടി വേണമെന്ന് വി.ഡി. സതീശൻ