vijay
file image
ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടടമായ ദി ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അവസാന നിമിഷത്തിൽ പരിപാടി റദ്ദാക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളമാണ് നൂറു കണക്കിന് ആരാധകർ കെട്ടിടത്തിനു മുന്നിൽ കാത്തു നിന്നത്. മെട്രോപോളിറ്റൻ പൊലീസിനെ ഇടപെടലിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, മതിയായ അനുമതിയില്ലാത്ത പരിപാടി റദ്ദാക്കുന്നതായി മുഖ്യമന്ത്രിയുടെ ടീം ലൗഡ്സ്പീക്കറിലൂടെ വിളിച്ചു പറയുകയായിരുന്നു.
തമിഴ്നാടിലേക്ക് വിദേശ നിക്ഷേപം സ്വരൂപിക്കുന്നതിനു വേണ്ടിയായിരുന്നു വിജയ്‌യുടെ ലണ്ടൻ സന്ദർശനം. 12300 കോടി രൂപയുടെ കരാറുകൾ സംഘം ഒപ്പിട്ടെന്നാണ് വിവരം. സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച വിജയ് തമിഴ്നാട്ടിലേക്ക് മടങ്ങും.