രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി

 
India

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ്; ഇന്ധന വില കുറയുമോ?

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇ85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ധന വില കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. പെട്രോളിൽ 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ കലർത്തിയാൽ എക്സൈസ് തീരുവ ഉണ്ടായിരിക്കില്ല. റോഡ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും നീക്കം ചെയ്തിട്ടുണ്ട്.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇ85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന്‍റെ വിലയും ഇതിനനുസരിച്ച് കുറയും. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തു വിട്ടു. പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ ഇന്ധന വിതരണത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ബദൽ സംവിധാ‌നങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ 85 ശതമാനവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഈ അവസ്ഥയിൽ മാറ്റം വരുത്താനും പുതിയ നയത്തിലൂടെ സാധിച്ചേക്കും. ക്രൂഡ് ഓയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണെങ്കിൽ എഥനോൾ ഭൂരിഭാഗവും തദ്ദേശീയമായി ഉത്പാദിപ്പിക്കുകയാണ്.

സംസ്ഥാനത്ത് മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം, ബസുകൾ തടയും; സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതുനെതിരേ ഓൾ കേരള മെൻസ് അസോസിയേഷൻ

മാസപ്പടി കേസിൽ വീണ വെള്ളിയാഴ്ച ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇഡിക്ക് മെയില്‍

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി