India

കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പഴും തുടരുകയാണ്.

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പഴും തുടരുകയാണ്. ജില്ലയിലെ ബുദാൽ മേഖലയിലെ ഗുന്ദ-ഖവാസ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ പിടികൂടാനായി സൈനിക നടപടികൾ തുടരുകയാണെന്നും എഡിജിപി മുകേഷ് സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹലാൻ വനമേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ ആക്രമിച്ചത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി