India

മധ്യപ്രദേശിൽ പരിശീലന വിമാനം തകർന്നു; വനിതാ പൈലറ്റിന് പരുക്ക്

ഗുണ: മധ്യപ്രദേശിലെ ഗുണയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റിന് പരുക്ക്. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാറാണ് അപകടത്തിനു കാരണം. പരിശീലനത്തിനായി സ്ഥിരം ഉപയോഗിക്കുന്ന ‍സാഗർ- നീമുച്ച് ആകാശ പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നം നേരിട്ടത്.

സംഭവ സമയത്ത് കൈംസ് ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള വനിതാ പൈലറ്റാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റ പൈലറ്റിലെ ഗുണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിഹരന്‍റേത് നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്

''ആര് പറഞ്ഞാലും അത് തെറ്റാണ്, അംഗീകരിക്കാനാവില്ല'', ഹരിഹരനെ തള്ളി കെ.കെ. രമ

കരമന അഖിൽ കൊലപാതകം: പ്രധാന പ്രതി പിടിയിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുറവ്: മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യ

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങിമരിച്ചു; 2 പേരുടെ നില ഗുരുതരം