ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

 
India

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം

Namitha Mohanan

റായ്പൂർ: മലയാളി കന്യാസ്ത്രീകളെയും യുവതികളെയും അറസ്റ്റു ചെയ്ത സംഭവത്തിൽ വനിതാ കമ്മിഷനെ സമീപിച്ച് യുവതികൾ. മാനസികമായി പീഡിപ്പിച്ചെന്നും അപമാനിച്ചെന്നും കാട്ടി ബജ്റംഗ്ദൾ നേതാക്കൾക്കെതിരേ ആദിവാസി യുവതികൾ കുടുംബത്തിനൊപ്പമെത്തിയാണ് വനിതാ കമ്മിഷൻ ഓഫീസിലെത്തി പരാതി നൽകിയത്. ഇത് സംബന്ധിച്ച വീഡിയോയും യുവതികൾ കമ്മിഷന് മുന്നിൽ ഹാജരാക്കി.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റു ചെയ്തത്. ബജ്റംഗ്ദന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി